സ്‌കൂൾ ഓപ്പണിങ് ലോൺ (30000 രൂപ, 2 ശതമാനം പലിശ നിരക്കില്‍.)

സെൻട്രൽ സർവ്വീസസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ ഈ വര്‍ഷത്തെ സ്‌കൂൾ ഓപ്പണിങ് ലോൺ (30000 രൂപ, 2 ശതമാനം പലിശ നിരക്കില്‍.) 05.04.2021 മുതൽ നൽകുന്നതാണ്.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അംഗങ്ങള്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനായി പാന്‍ കാര്‍ഡ്, ആധാര്‍ കാർഡ് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും കയ്യില്‍ കരുതുക.

പുതിയ സ്മാര്‍ട്ട്‌ ഐഡി കാര്‍ഡ് എടുക്കാത്ത അംഗങ്ങള്‍ ഈ അവസരത്തില്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് എടുക്കുന്നതിനും, സൊസൈറ്റിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് ആക്ടിവേറ്റ് ചെയ്യുന്നതിനും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

അവസാന പേ സ്ലിപ്പും, സൊസൈറ്റി നല്‍കിയ ID കാര്‍ഡ്,അല്ലെങ്കില്‍ സ്ഥാപനത്തിലെ ID കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതുക.

കുടിശ്ശിക ഇല്ലാത്ത എല്ലാ അംഗങ്ങളും ഈ വായ്പയ്ക്ക് അർഹരാണ്.ഏപ്രില്‍ 5 മുതൽ വായ്‌പ വിതരണം ആരംഭിയ്ക്കും. അവസാന തീയതി മെയ് 31. മാന്യ സഹകാരികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.

സ്‌കൂൾ ഓപ്പണിങ് ലോൺ 40000 രൂപ….@ 2% interest

സെൻട്രൽ സർവ്വീസസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ സ്‌കൂൾ ഓപ്പണിങ് ലോൺ 
30000 രൂപ എന്നത് 40000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
 4 ശതമാനം എന്നത് 2  ശതമാനമാക്കി കുറച്ചിട്ടുണ്ട്. 
 
 

മൊബൈല്‍ ബാങ്കിംഗ് CSCSONLINE

സെൻട്രൽ സർവ്വീസസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ CSCSONLINE അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് റീ പെയ്മെന്റ് ഓപ്ഷന്‍ ഉൾപ്പെടെ ഉള്ളതാണ് പുതിയ അപ്‌ഡേഷൻ.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും cscsonline എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭിയ്ക്കുന്നതാണ്.

ആപ്പ് ലിങ്ക് https://play.google.com/store/apps/details?id=com.cscsonlinemybank.mobileapplication

സൊസൈറ്റിയിലെ SB അക്കൗണ്ടിൽ നിന്നും നേരിട്ട് ലോൺ monthly instalment അടയ്ക്കാവുന്നതാണ്. A/c summery യിൽ ഓരോ loan വിഭാഗത്തിലും കൊടുത്തിരിക്കുന്ന pay എന്ന ഓപ്‌ഷൻ ക്ലിക് ചെയ്ത ശേഷം വരുന്ന പേജിൽ pay custom amount ക്ലിക് ചെയ്യുക. അതിൽ കാണിയ്ക്കുന്ന , ആ ദിവസം വരെയുള്ള interest തുകയ്ക്കൊപ്പം principal തുക കൂടി ചേർത്ത് ലോണുകളുടെ ഇൻസ്റ്റാൾമെന്റ് തുക അടയ്ക്കാവുന്നതാണ്

മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും സൊസൈറ്റിയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ.

അക്കൗണ്ട് നമ്പർ രേഖപ്പെടുത്തേണ്ട വിധം. E22310110001000 എന്നതിന് ശേഷം സൊസൈറ്റിയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ കൂടി ചേർന്നതായിരിക്കും.

A/c holder Name…….

Bank Name: central service cooperative societyBranch : CMS

സൊസൈറ്റിയുടെ IFSC Code: ICIC0000104

ട്രാൻസ്ഫർ ചെയ്യുന്ന തുക നേരിട്ട് SB A/c യിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.

OTP സംവിധാനം വഴി സുരക്ഷിതമായാണ് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നത്.

മാന്യ സഹകാരികളെ,

സെൻട്രൽ സർവീസസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി LTD . (No.E-223) യിൽ നിലവിലെ ഐഡന്റിറ്റി കാർഡ് പുതുക്കി സ്മാർട്ട് കാർഡ് നൽകുന്നതിനായി KYC ഫോമുകൾ സംഘത്തിൽ വിതരണം ചെയ്തു തുടങ്ങി.
പൂരിപ്പിച്ച KYC ഫോമുകളോടൊപ്പം വൈറ്റ് ബാക്ക് ഗ്രൗണ്ടിലുള്ള ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും നൽകണം.

പൂരിപ്പിച്ച ഫോമുകൾ സംഘത്തിൽ നേരിട്ടോ, ഡയറക്ടർ ബോർഡ് അംഗങ്ങൾ മുഖാന്തിരമോ തിരിച്ചേല്പിക്കേണ്ടതാണ്.