സെൻട്രൽ സർവ്വീസസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ ഈ വര്‍ഷത്തെ സ്‌കൂൾ ഓപ്പണിങ് ലോൺ (30000 രൂപ, 2 ശതമാനം പലിശ നിരക്കില്‍.) 05.04.2021 മുതൽ നൽകുന്നതാണ്.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അംഗങ്ങള്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനായി പാന്‍ കാര്‍ഡ്, ആധാര്‍ കാർഡ് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും കയ്യില്‍ കരുതുക.

പുതിയ സ്മാര്‍ട്ട്‌ ഐഡി കാര്‍ഡ് എടുക്കാത്ത അംഗങ്ങള്‍ ഈ അവസരത്തില്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് എടുക്കുന്നതിനും, സൊസൈറ്റിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് ആക്ടിവേറ്റ് ചെയ്യുന്നതിനും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

അവസാന പേ സ്ലിപ്പും, സൊസൈറ്റി നല്‍കിയ ID കാര്‍ഡ്,അല്ലെങ്കില്‍ സ്ഥാപനത്തിലെ ID കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതുക.

കുടിശ്ശിക ഇല്ലാത്ത എല്ലാ അംഗങ്ങളും ഈ വായ്പയ്ക്ക് അർഹരാണ്.ഏപ്രില്‍ 5 മുതൽ വായ്‌പ വിതരണം ആരംഭിയ്ക്കും. അവസാന തീയതി മെയ് 31. മാന്യ സഹകാരികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.